Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Assembly

ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് തൊ​ട്ടു​മു​മ്പ് ഡ​ൽ​ഹി നി​യ​മ​സ​ഭ​യി​ൽ ബോം​ബ് ഭീ​ഷ​ണി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭ​യി​ൽ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ സ്പീ​ക്ക​ർ രാം ​നി​വാ​സ് ഗോ​യ​ലി​ന് ബോം​ബ് ഭീ​ഷ​ണി ഇ​മെ​യി​ൽ ല​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ​ഭാ സ​മു​ച്ച​യ​ത്തി​ലും പ​രി​സ​ര​ത്തും സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

സ​ഭ​യു​ടെ ഔ​ദ്യോ​ഗി​ക ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്കാ​ണ് സ​ന്ദേ​ശം വ​ന്ന​തെ​ന്ന് സ്പീ​ക്ക​ർ അ​റി​യി​ച്ചു. ഉ​ട​ൻ ത​ന്നെ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും ഡ​ൽ​ഹി പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി ഡ​ൽ​ഹി​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കും സ​മാ​ന​മാ​യ രീ​തി​യി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തി​യ സം​ഭ​വ​ത്തെ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ കാ​ണു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​മെ​യി​ലി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സൈ​ബ​ർ സെ​ൽ വി​ഭാ​ഗം. ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​യ​മ​സ​ഭ​യ്ക്ക് ചു​റ്റും ക​ന​ത്ത പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up